---
title: "ഇന്ദിരാഗാന്ധിയെ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു."
english_title: "Indira Gandhi was commemorated under the leadership of the Pannur Block Congress Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158257/Indira Gandhi was commemorated under the leadership of the Pannur Block Congress Committee"
published_at: "2023-10-31T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65408497b9af0_IMG-20231031-WA0022.jpg"
keywords: []
---

# ഇന്ദിരാഗാന്ധിയെ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

> **Lead Summary:** ഇന്ദിരാഗാന്ധിയെ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

ഇന്ദിരാഗാന്ധിയെ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

ഇന്ദിരാഗാന്ധിയുടെ മുപ്പത്തി ഒൻപതാം രക്തസാക്ഷിത്വ ദിനം പാനൂരിൽ ആചരിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഛായാപടത്തിൽ പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസി. കെ.പി ഹാഷിം അധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതിയംഗം വി.സുരേന്ദ്രൻ, ഡി സി സി കെ.പി സാജു, സന്തോഷ് കണ്ണം വള്ളി, കെ.രമേശൻ, സി.വി.എ ജലീൽ, ടി.കെ അശോകൻ, കെ.സി ബിന്ദു, കെ.വിജയൻ, കെ.പി ശ്രീധരൻ, ഒ.ടി നവാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158257/Indira Gandhi was commemorated under the leadership of the Pannur Block Congress Committee)